
മറയൂർ: കാന്തല്ലൂരിൽ വിനോദ സഞ്ചാരത്തിയ തമിഴ്‌നാട് വിരുതനഗർ ജില്ല ശ്രീവല്ലി പുത്തൂർ നക്കമംഗലം ഗ്രാമത്തിലെ കാർത്തിക് സെൽവം(25) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കാന്തല്ലൂരിൽ കാർത്തിക്ക് സെൽവവും നാല് സുഹൃത്തുക്കളും എത്തിയത്. ഇന്നലെ രാവിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ യുവാവ് ഒ ഇറങ്ങാത്തതിനാൽ വാതിലിൽ തട്ടിവിളിച്ചിട്ട് പ്രതികരിക്കാത്തതിനാൽ കൂടെ ഉണ്ടായിരുന്നവർ വാതിൽ തള്ളി തുറന്ന് നോക്കിയപ്പോൾ സെൽവം തറയിൽ വീണ് കിടക്കുകയായിരുന്നു. റിസോർട്ട് നടത്തിപ്പുകാരുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യുവാക്കളെല്മൈക്രോഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. മറയൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ്: നാഗർ സ്വാമി.