ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ കുളപ്പാറ സംയുക്ത സമിതി വക പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് പുലർച്ചെ 5 ന് നടതുറക്കൽ, അഭിഷേകം, 6 ന് ഗണപതി ഹോമം, 6.30 ന് ഉഷപൂജ, 8 ന് കൊടിഉയർത്തൽ, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, ഹിഡുംബൻ പൂജ, കാവടിപൂജ, അത്താഴപൂജ, നാളെ രാവിലെ പതിവ് പൂജകൾ, നിമ്മാല്യദർശനം, അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹവനം, 6.30 ന് ഉഷപൂജ, 9 ന് കലശപൂജ, കലശാഭിഷേകം,ഉച്ചപൂജ, തിരുമുമ്പിൽ പറവയ്പ്പ്, മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 ന് കാവടി, താലപ്പൊലി ഘോഷയാത്ര, തുടർന്ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, ഭഗവതി സേവ, അത്താഴപൂജ, മഹാപ്രസാദ ഊട്ട്, 7.30 ന് മ്യൂസിക്കൽ കോമഡി ഷോ.