കരിമണ്ണൂർ: ഏഴുമുട്ടംതാബോർ കിളിയറ റോഡിനോടുള്ള അവഗണനക്കെതിരെ ജനങ്ങൾ സംഘടിക്കുന്നു. പ്രദേശവാസികളുടെ ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം എന്നിങ്ങനെ റോഡിന്റെ നവീകരണത്തിന് ഫണ്ട് വകയിരുത്തിയത്. റോഡിന്റെ നവീകരണം കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും ഉപയോഗിക്കുന്നതാണ് ഈ റോഡ്. മഴക്കാലം ശക്തമാകുന്നതിന് മുൻപ് റോഡിന്റെ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട അധികൃതരുടെ ഓഫീസുകൾക്ക് മുന്നിൽ സമര പരിപാടികളുമായി എത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.