തൊടുപുഴ: കെ. റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികളെ തകർക്കാൻ നോക്കുന്ന കോൺഗ്രസ് - ബി.ജെ.പി. കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് കോലഞ്ചേരി അഭ്യർത്ഥിച്ചു.
കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'മനസ്സാണ് നന്നാവേണ്ടത്' എന്ന ശ്രദ്ധക്ഷണിക്കൽ ഉപവാസ യജ്ഞത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, സി.എസ്. രാജേന്ദ്രൻ, കെ. കെ. ഭാസ്‌ക്കരൻ, സി.എം. അസീസ്, അനിൽ രാഘവൻ, സലിം പെരുവന്താനം, എബ്രാഹം ഈന്തുങ്കൽ, എൽദോസ് വെള്ളത്തൂവൽ, റോഷൻ എന്നിവർ പ്രസംഗിച്ചു. എം. മനോജ് കുമാർ സ്വാഗതവും, പി.കെ. വിനോദ് നന്ദിയും പറഞ്ഞു.