കുടയത്തൂർ: ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സംഘത്തിലെ സഹകാരികളുടെ കുട്ടികളെ അനുമോദിച്ചു. സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എം. മോനിച്ചൻ വിജയികൾക്ക് മൊമന്റോയും ക്യാഷ് അവാർഡുകളും നൽകി. സംഘം വൈസ് പ്രസിഡന്റ് കെ.എ. ഐസക്, ഹോണററി സെക്രട്ടറി ആൽബർട്ട് മൈക്കിൾ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ. സാനു, ടി.ജി ഗോപാലകൃഷ്ണ കൈമൾ, ടി.എച്ച് ഇസ്മായിൽ, കെ.എ. ശശികല, ഉമാ മുരളി, ഷീബ റെജി എന്നിവർ സംസാരിച്ചു.