sargerry
സർജ്ജറിക്ക് നേതൃത്വം നൽകിയ കട്ടപ്പന സഹകരണ ആശുപത്രിയിലെ ജനറൽ സർജൻ ഡോ.ജിതേന്ദ്രൻ നഴ്‌സുമാരും

കട്ടപ്പന: തൈറോയ്ഡ് സർജറി വിജയകരം .വീണ്ടും ജനശ്രദ്ധയാകർഷിച്ച് സഹകരണ ആശുപത്രി. ഇതാദ്യമായാണ് കട്ടപ്പന സഹകരണ ആശുപത്രിയിൽതൈറോയ്ഡ് സർജറി ചെയ്യുന്നത്. 15 വർഷം പഴക്കമുളള തൈറോയിഡ് ആണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. സാധാരണയിൽ കവിഞ്ഞ് വലിപ്പമുളളതും നെഞ്ചിലേക്ക് ഇറങ്ങിയതുമായതൈറോയ്ഡാണ് നീക്കം ചെയ്തത്. നെടുങ്കണ്ടം മാവടി സ്വദേശിനിയായ 60 വയസ്സുളള വീട്ടമ്മയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. കട്ടപ്പന സഹകരണ ആശുപത്രിയിലെ ജനറൽ സർജൻ ഡോ.ജിതേന്ദ്രൻ ആർ പിളളയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. . ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന വീട്ടമ്മ വ്യാഴാഴ്ച ആശുപത്രി വിടും.