നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രേറ്റർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നെടുങ്കണ്ടം ഹോളിക്രോസ് സ്‌കൂളിൽ നടക്കും. പാലാ മാർസ്ലീവ മെഡിസിറ്റി ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി വിഭാഗങ്ങളിൽ കൺസൾട്ടേഷൻ ലഭ്യമാണ്. ക്യാമ്പിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.