വഴിത്തല : 2021- 22 വാർഷിക പദ്ധതി നിർവ്വഹണത്തിൽ നൂറു ശതമാനം നേടി പുറപ്പുഴ ഗ്രാമപഞ്ചായത്ത്. സാമ്പത്തിക വർഷത്തിൽ അനുവദിച്ച വികസന ഫണ്ടിൽ ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലായി ലഭിച്ച വിഹിതം 100 ശതമാനവും കേന്ദ്ര ധനകാര്യ കമ്മീഷൻ അവർഡായി ലഭിച്ച വിഹിതം 100 ശതമാനവും ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. പാർപ്പിടമേഖല, ശുചിത്വം, കുടിവെളള വിതരണം എന്നിവയുംമായി ബന്ധപ്പെട്ട ശ്രദ്ധേയമായ എല്ലാം പദ്ധതികളും സമയബന്ധിതമായി പൂർത്തികരിക്കാൻ സാധിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ പറഞ്ഞു.