തൊടുപുഴ: ഭാരതത്തെ ശ്രീലങ്കയാക്കാൻ നരേന്ദ്രമോദി കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും അതിന് പിണറായി വിജയന്റെ സഹായം സഹായം ലഭിക്കുന്നെന്ന് . ഡി സി സി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. ഡി സി സിയുടെ നേതൃത്വത്തിൽ ഇന്ധന , പാചക വാതക വില വർദ്ധനവിനെതിരെ നടന്ന സിവിൽ സ്റ്റേക്ഷൻ മാർച്ചിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .മാർച്ച് എ ഐ സി സി അംഗം ഇ എം അഗസ്തി എക്‌സ് എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ ഡി സി സി പ്രസിഡന്റുമാരായ ജോയി തോമസ്, റോയി കെ പൗലോസ്,നേതാക്കളായ എ പി ഉസ്മാൻ , എം കെ പുരുഷോത്തമൻ , ജോണി കുളമ്പള്ളി, എൻ ഐ ബെന്നി, ഷാജി പൈനാടത്ത്, ജി മുനിയാണ്ടി, ജോൺ നെടിയ പാല . ഇന്ദു സുധാകരൻ . അഗസ്തി അഴകത്ത് , കെ ജെ ബെന്നി, സിറിയക് തോമസ് , ജോസ് അഗസ്റ്റ്യൻ , റ്റി ജെ പീറ്റർ , കെ പി വർഗീസ് , ചാർളി ആന്റണി, ലീലാമ്മ ജോസ് ,ജാഫർ ഖാൻ മുഹമ്മദ് , ഡി .കുമാർ . ഷാജഹാൻ മഠത്തിൽ , എ എം ദേവസ്യ, ജോർജ് തോമസ് , എൻ കെ ബിജു , നിഷ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.