കട്ടപ്പന : പണം വാങ്ങാനെന്ന പേരിലെത്തി ഭാര്യയുടെ ബന്ധുക്കൾ മർദ്ദിച്ചതായി യുവാവിന്റെ പരാതി. കല്യാണത്തണ്ട് ഓമല്ലൂർ സുധീഷിനാണ് മർദ്ദനമേറ്റത്. തലയ്ക്കും നെഞ്ചിലും പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്.ഭാര്യ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് ധരിപ്പിച്ചാണ് സുധീഷിനെ ഒരു സംഘമാളുകൾ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയത്.തുടർന്ന് ആവശ്യപ്പെട്ട പണം കൈമാറിയതോടെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിനിടയിൽ സുധീഷിന്റെ സ്വർണ്ണമാലയും നഷ്ട്ടപ്പെട്ടു. പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.