തൊടുപുഴ: കൊലപാതകശ്രമക്കേസിൽ യുവാവിന് തടവും പിഴയും. തോപ്രാംകുടി പുത്തൻപുരയ്ക്കൽ ഷാജിയെ (47) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വാത്തിക്കുടി ചന്ദനപ്പിള്ളിൽ അനിൽ കുമാറിനെയാണ് (രഞ്ചി) നാലു വർഷം കഠിന തടവിനും 10,​000 രൂപ പിഴയടയ്ക്കാനും തൊടുപുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2019 ഫെബ്രുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. തോപ്രാംകുടി പ്രകാശ് റോഡിൽ ആലിൻചുവട് ഭാഗത്ത് വച്ച് ഷാജിയെ കത്തി ഉപയോഗിച്ച് അനിൽ കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. മുരിക്കാശേരി എസ്‌.ഐ ആയിരുന്ന ഏണസ്റ്റ് ജോൺസണാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ എബി ഡി. കോലോത്ത്, പി.എസ്. രാജേഷ് എന്നിവർ ഹാജരായി.