തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ വണ്ണപ്പുറം വെൺമണി മേഖലകളിലെ മേഖലായോഗംഇന്ന് രാവിലെ 11 ന് വണ്ണപ്പുറം ശാഖാ ഹാളിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ സോമന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും .യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി കല്ലാറ ഉദ്ഘാടനം ചെയ്യും വനിതാ സംഘം യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളും ശാഖകളിലെ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും
തൊടുപുഴ യൂണിയനിലെ ശാഖകൾ 6 മേഖലകളായാണ് തിരിച്ചിട്ടുള്ളത് .അതിൽ നാലുമേഖലായോഗങ്ങളും പൂർത്തിയാക്കി. ഇന്നത്തെ മേഖലാ യോഗത്തിൽ എല്ലാ ശാഖാഭാരവാഹികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ സോമൻ അറിയിച്ചു.