
കട്ടപ്പന : ആലടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിനും ഒന്നാമത് ധ്വജ പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി.ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രികൾ കൊടിയേറ്റ് കർമം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ഷാജൻ ശാന്തികളുടെയും പ്രണവ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ 4 മുതൽ 10 വരെയാണ് പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നത്.രണ്ടാം ദിനമായ ഇന്ന് രാവിലെ 7 ന് ഗുരുപൂജ 11 ന് കലശാഭിഷേകം 12 ന് ഉച്ചപൂജ.വൈകിട്ട് 7 ന് ശരത്ത് പറവൂർ നയിക്കുന്ന പ്രഭാഷണം ഏപ്രിൽ 6 ന് രാവിലെ പതിവ് പൂജകൾ വൈകിട്ട് പ്രഭാഷണം.ആറാം ദിനമായ ഏപ്രിൽ 9 ന് വൈകിട്ട് 7 ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.എസ് എൻ ഡി പി യോഗം ആലടി ശാഖായോഗവും പോഷക സംഘടനകളും സംയുക്തമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. തൃക്കൊടിയേറ്റ് ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി എസ് സരേഷ്, സെക്രട്ടറി വിനോദ് വരയാത്ത് എന്നിവർ പങ്കെടുത്തു.