പീരുമേട്: എസ്‌റ്റേറ്റിൽ നടത്തിയ റെയ്ഡിൽ പുറമ്പോക്ക് തോടിന്റെ സമീപത്തായി രണ്ട് ബാരലുകളിലായി 10 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിഎക്സൈസ് കേസെടുത്തു. പീരുമേട് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.റെയ്ഡിൽ അഭിലാഷ് വി.റ്റി. ജയരാജ് എൻ.സി.നിധിൻ എ.കെ. ,അരുൺ.സി എന്നിവരും പങ്കെടുത്തു.