അരിക്കുഴ: മൂഴിയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കമായി. 7 ന് സമാപിക്കും. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 8 മുതൽ ശീവേലി, പഞ്ചാരിമേളം, 11 ന് ഉച്ചപൂജ, 12ന് പ്രസാദ ഊട്ട്, വൈകിട്ട് 4.15 മുതൽ കാഴ്ചശീവേലി, 6.30 മുതൽ വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7മുതൽ സിംഗിൾ തായമ്പക, അത്താഴപൂജ,11 ന് വിളക്കിനെഴുന്നള്ളിപ്പ്, വെളുപ്പിന് 2 മുതൽ മുടിയേറ്റ്, 6 ന് രാവിലെ പതിവ് പൂജകൾ, 8.30 ന് വിശേഷാൽ പൂജകൾ, 10.30 ന് ഉച്ചപൂജ, 11 ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്, 12 ന് പ്രസാദ ഊട്ട്, 7 ന് ഗാനരാഗമാലിക രാത്രി 9 ന് ബാലെ ''യക്ഷനാരി''. 7 ന് രാവിലെ പതിവ് പൂജകൾ, രാവിലെ 5.30 ന് ഇളംകാവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്, 5.30 ന് ക്ഷേത്രകടവിൽ ആറാട്ട്, 6.30 മുതൽ അഭിഷേകം, മലർനിവേദ്യം, 10 മുതൽ മകയിരം ഇടി, ഉച്ചപൂജ, 12 ന് പ്രസാദ ഊട്ട്.