തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ടാനം നാളെ വിശേഷാൽ പൂജകളോടും അർച്ചനകളോടും കൂടി ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ അഞ്ചിന് നിർമാല്യ ദർശനം,​ 5.15ന് ഗണപതി ഹോമം,​ ഏഴിന് പ്രഭാത പൂജകൾ,​ 11ന് ഷഷ്ഠി പൂജ എന്നിവ നടക്കും.