തൊടുപുഴ: കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക ആവശ്യത്തിന് ഉൾപ്പെടെ വായ്പയെടുത്ത ആയിരക്കണക്കിന് ആളുകൾ പെരുവഴിയിലാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വീടും ഭൂമിയും നഷ്ടപ്പെടുന്നവർ ആത്മഹത്യയുടെ വക്കിലാണ്. ജനങ്ങളുടെ ദുരിതം മനസിലാക്കി ജപ്തി നടപടികൾ നിർത്തിവയ്ക്കാനും പിഴപലിശ ഒഴിവാക്കാനും സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് തൊടുപുഴയിൽ ചേർന്ന കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടി രാജു പാണാലിക്കൽ, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുൽ പള്ളത്ത്പറമ്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലാ, സാം ജോർജ്, സിബിച്ചൻ മനക്കൽ, ജോസ് ചിറ്റടിയിൽ, ജോൺസൺ അലക്‌സാണ്ടർ, ജോസ് പുന്നോലിക്കുന്നേൽ, ഔസേപ്പച്ചൻ ഇടക്കുളം, അനിൽ പയ്യാനിക്കൽ, ജിൻസ് ജോർജ്, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.