award
ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എം. മോനിച്ചൻ അവാർഡുകൾ വിതരണം ചെയ്യുന്നു

കുടയത്തൂർ: ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2021ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീഷയിൽ ഫുൾ എ പ്ലസ് നേടിയ സംഘത്തിലെ സഹകാരികളുടെ മക്കളെ അനുമോദിച്ചു. സംഘത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടത്തിയ അനുമോദന യോഗത്തിൽ പ്രസിഡന്റ് എം. മോനിച്ചൻ വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. കുടയത്തൂർ, വെള്ളിയാമറ്റം, മുട്ടം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളാണ് സംഘത്തിന്റെ പ്രവർത്തന മേഖലയ്ക്ക് കീഴിൽ വരുന്നത്. അരുൺ തോമസ് അരീപ്ലാക്കൽ, ദേവിനി എസ്. പുളിയ്ക്കൽ, ഹാജറ നദ കരീം പുത്തൻ വീട്ടിൽ, ക്രിസ്വിൻ ജോസഫ് അരീക്കാട്ട്, എലിസബത്ത് ജോജോ അരീക്കാട്ട്, അദ്വൈത ജയൻ ശശിവിലാസം, ദേവിക ഷാജി കരീക്കുന്നേൽ എന്നീ കുട്ടികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. സംഘം വൈസ് പ്രസിഡന്റ് കെ.എ. ഐസക്, ഹോണററി സെക്രട്ടറി ആൽബർട്ട് മൈക്കിൾ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ. സാനു,​ ടി.ജി. ഗോപാലകൃഷ്ണ കൈമൾ, ടി.എച്ച്. ഇസ്മായിൽ,​ കെ.എ. ശശികല, ഉമാ മുരളി, ഷീബ റെജി എന്നിവർ പ്രസംഗിച്ചു.