പീരുമേട്: പാചകവാതകത്തിന് വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കുമളി യൂണിറ്റ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സംഗമം നടത്തി. ജില്ലാ വർക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഹമ്മദ് ഷാജി പറഞ്ഞു. സാധാരണക്കാരെ ബാധിക്കുന്ന അമിതവില സർക്കാർ പിൻവലിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.