ഇടുക്കി: നാളികേര വികസനബോർഡിന്റെ നേര്യമംഗലം വിത്തുൽപ്പാദന പ്രദർശനതോട്ടത്തിൽ അടുത്ത നടീൽ സീസണിലേയ്ക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ ഗുണമേൻമയുള്ള തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട് .നെടിയ ഇനം തൈകൾ 100 രൂപ നിരക്കിലും കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ള കൃഷിക്കാരും ബന്ധപ്പെട്ട കൃഷി ഓഫീസർമാരും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 2554240 എന്നഫോണിൽ ബന്ധപ്പെടുകയോ f-neriamangalam@coconutboard.gov.inഎന്ന വൈബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.