കട്ടപ്പന: 12കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് അഞ്ച് വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് ദിണ്ഡുഗൽ അന്തികോംബെ ഒട്ടംഛത്രം സ്വദേശി നാഗരാജനെ ( 55 ) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തുടർന്ന് വണ്ടൻമേട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ കോടതിയിൽ ഹാജരായി.