കട്ടപ്പന : ജീവൻരക്ഷാ മരുന്നുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ.കെ.ജെ ജോയ്‌സ് ഉദ്ഘാടനം നിർവ്വഹിച്ചു. 850 ൽ അധികം വരുന്ന മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അഡ്വ. വി എസ് അഭിലാഷ്, എ ഐ റ്റി യു സി കട്ടപ്പന മണ്ഡലം കൺവീനർ സജോ മോഹനൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ആനന്ദ്, വിനിത ശേഖരൻ എന്നിവർ പ്രസംഗിച്ചു.