ഇടുക്കി : തൊടുപുഴ താലൂക്കിന്റെ പരിധിയിലുളള പട്ടയംകുടിയിൽ പ്രവർത്തിക്കുന്ന 90ാം നമ്പർ റേഷൻ കടയിൽ നിന്നും വഞ്ചിക്കൽ ഗോത്രവർഗ്ഗ ഊരിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി വാഹനം (ഡ്രൈവർ) സഹിതം പ്രതിമാസ വാടകക്ക് നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 21ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ് സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ് പി.ഒ എന്ന വിലാസത്തിൽ ലഭിക്കണം, ഫോൺ: 04862 232121.