ഇടുക്കി: അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ച് വനിതകൾക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ബി.പി.എൽ കാർഡ് ഉടമകൾ, കൊവിഡ്/ പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഏകരക്ഷകർതൃ സംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം ലഭിക്കുക. അനെർട്ടിന്റെ വെബ്‌സൈറ്റായ www.anert.gov.in ൽ കൊടുത്തിട്ടുള്ള ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9188119431, 18004251803, 9188119406. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് കേരള അക്കാദമി ഒഫ് സ്‌കിൽ എക്‌സലൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും.