നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ നിന്ന് സ്ഥലമാറ്റം ലഭിച്ച തഹസീൽദാർ ഉൾപ്പെടെയുള്ളവർക്ക് കോർകമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപകുമാർ, കൃഷ്ണകുമാർ, സനൽകുമാർ, വില്ലേജ് ഓഫീസർമാരായ വിനോദ്, സി.എം. മിനി, അനിൽ ചെറിയാൻ, സഞ്ചിത്ത്, താലൂക്ക് ഹെഡ്ക്ലാർക്ക് രാജ്കുമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സമ്മേളനത്തിൽ തഹസീൽദാർ ഇൻചാർജ്ജ് ജയ്ഷ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സുകുമാരൻ, ഷിബു മാത്യു, ഉദയകുമാരി എന്നിവർ സംസാരിച്ചു.