നെടുങ്കണ്ടം: കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ഡി.വൈ.എഫ്‌.ഐ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. ആനന്ദ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ട്രഷറർ രഞ്ജിത് രവി അദ്ധ്യക്ഷത വഹിച്ചു. അക്ഷയ അനിൽ, വിജീഷ് വിജയൻ, വർഗീസ്, മിലൻ, ഷോബിൻ എന്നിവർ സംസാരിച്ചു.