
ചെറുതോണി: തങ്കമണി ഇലവുങ്കൽ ഷൈജു,ഷിൻമോൾ ദമ്പതികളുടെ മകൻ ജിയോൺ (11) നിര്യാതനായി.പനിയും ഛർദ്ധിയും ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്ച കട്ടപ്പനയിലുളള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകവേ മരണം സംഭവിക്കുകയായിരുന്നു. പാണ്ടിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ:ജിൽന,ജിൽറ്റ. സംസ്ക്കാരം നടത്തി.