കലൂർ : എസ്. എൻ. ഡി. പിയോഗം കലൂർ ശാഖയിലെ സംയുക്ത വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഞായറാഴ്ച് ശാഖാ ആഫീസിൽ നടത്തും. രാവിലെ 10 ന് വിശേഷാൽ പ്രാർത്ഥനാ യജ്ഞം.തുടർന്ന് ഗുരുപുഷ്പാഞ്ജലി,​ശാന്തിഹവനം,​സമൂഹ പ്രാർത്ഥന,​ഉച്ചക്ക് 2 മുതൽ സംയുക്ത വാർഷിക പൊതു യോഗവും തെരഞ്ഞെടുപ്പും നടത്തും. എസ് എൻ ഡി പി യൂണിയൻ കൺവീനർ ഇൻ ചാർജ്​ ഡോ . കെ സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് കെ കെ മനോജ് സ്വാഗതം പറയും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഷാജി കല്ലാറയിൽ മുഖ്യ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം സി പി സുദർശനൻ,​ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി എക്സ് ഒഫീഷ്യോ അംഗം വൈക്കം ബെന്നി ശാന്തി,​ ശാഖാ വൈസ് പ്രസിഡന്റ് കെ ആർ ശശി,​ മുൻ ശാഖാ സെക്രട്ടറി പി എസ് വിജയൻ ,​മന്ദിര നിർമ്മാണ കമ്മറ്റി കൺവീനറും സെക്രട്ടറി ഇൻ ചാർജുമായ ഇ എൻ രമണൻ,​എന്നിവർ പ്രസംഗിക്കും. ശാഖാ കമ്മറ്റി മെമ്പർ ബിൻസി ഷിജു ന്നദി പറയും