നെടുങ്കണ്ടം :ബി.ജെ.പി. സ്ഥാപകദിന ഘോഷങ്ങളുടെ ഭാഗമായി പാമ്പാടുംപാറയിലെ ആദ്യകാല ബി.ജെ.പി. പ്രവർത്തകനായ കേശവൻ കുട്ടി ഗുരു മംഗലത്തെ ബി.ജെ.പി വണ്ടൻ മേട് നിയോജ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ്കുമാർ പൊന്നാടയണിച്ചു.മണ്ഡലം പ്രസിഡന്റ് സജികുമാർ കുമ്പുങ്കൽ, വൈസ് പ്രസിഡന്റ് ടി. എ സുരേഷ് കുമാർ, നേതാക്കളായ , മനോജ് രാധാകൃഷ്ണൻ, മേഴ്സി സതീഷ് , കെ. പി പ്രസാദ്, ഒ. സി ബൈജു എന്നിവർ യോഗത്തിൽപങ്കെടുത്തു.