
പീരുമേട് :കുട്ടിക്കാനം മരിയൻ കോളേജ് ദിനാഘോഷവും ദീർഘകാലമായി പ്രിൻസിപ്പലായിരുന്ന ഫാ.ഡോ.റോയി അബ്രാഹമിന്റെ യാത്രയയപ്പ് സമ്മേളനവും നടന്നു. അദ്ധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, വകുപ്പ് മേധാവി, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നിങ്ങനെ വിവിധ തലങ്ങളിൽ നീണ്ട 25 വർഷത്തെ സേവനത്തിനൊടുവിലാണ്, വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരനായ റോയിയച്ചൻ കോളജിനോട് വിടപറയുന്നത്.മരിയൻ കോളേജ് യൂണിയൻ ചെയർമാൻ ജോജോ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് രക്ഷാധികാരി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം സ്വാഗതംപറഞ്ഞു. . കാഞ്ഞിരപ്പള്ളി രൂപത
മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വാഴൂർ സോമൻ എം എൽ എ, കോളേജ് മാനേജരും വികാരി ജനറലുമായ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ സംസാരിച്ചു.
ഡോ. റൂബിൾരാജ്, ഡോ. ജോബി സിറിയക്, സണ്ണി തോമസ്, എലിസബത്ത് മരിയ തോമസ്, ഡോ. ജയിംസ് തലച്ചെല്ലൂർ, സി. എലിസബത്ത്, ബിനോയ് ജോസഫ്, വാർഡ് മെമ്പർ തോമസ് അറയ്ക്കൽ. തോമസ് ആന്റണി എന്നിവർ സംസാരിച്ചു. ഡോ. അജിമോൻ ജോർജ്, ഡിനോ ബെന്നി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പി ച്ചു.ഡോ. ലിജിൻ. ഉപഹാരം സമർപ്പണം നടത്തി. ഫാ. ഡോ. റോയി അബ്രഹാം മറുപടി പ്പ്രസംഗം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എ രാജിമോൾ നന്ദി പറഞ്ഞു. തുടർന്ന് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.യാത്രയയപ്പ് പരിപാടിയുടെ കൺവീനർമാരായ ഡോ. ജോഷി ജോൺ, ഡോ. ജോബി സിറിയക്ക് എന്നിവർ നേതൃത്വം നൽകി.