രാജാക്കാട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ശാന്തൻപാറ മേഖലാസമ്മേളനം ആവശ്യപ്പെട്ടു . ജീവനക്കാരുടെ വേതന വിഹിതം കവർന്നെടുത്ത് കോർപറേറ്റ് കമ്പനികൾക്ക് , കൈമാറുന്ന സമീപനമാണ് ഇതു വഴി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പു വരുത്തുന്നതിന് ക്വാർട്ടേഴ്‌സ് സമുചയം സ്ഥാപിക്കണമെന്നും വിസ്തീർണ്ണ പരിധി പരിഗണിക്കാതെ മുഴുവൻ കാഷ്വൽ സ്വീപ്പർമാരേയും സ്ഥിരപ്പെടുത്ാൻ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എ.ജെ.ജോസിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ സംഘടന റിപ്പോർട്ടും.മേഖലാ സെക്രട്ടറി റ്റി.എസ്.അനിഷ് പ്രവർത്തന റിപ്പോർട്ടും ട്രഷർ ബിജു ജോർജ്ജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മനോജ് മോഹനൻ . ഷൺമുഖൻ എം.എം, മിനിസാബു, റ്റി.എസ് ജോണി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.ജെ.ജോസ് (പ്രസിഡന്റ്) റ്റി.എസ്.അനീഷ് (സെക്രട്ടറി), ബിജു ജോർജ്ജ് (ട്രഷറർ), മിനി സാബു . കെ.സി.രാജു . (വൈസ് പ്രസിഡന്റ് മാർ ) റ്റി.എസ്.ജോണി. ഷാജി (ജോയിന്റ് സെക്രട്ടറിമാർ ) പുഷ്പ വിജയൻ (വനിത കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞടുത്തു.