തൊടുപുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിഷു ഈസ്റ്റർ, റംസാൻ ഖാദി മേള തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ചു.6 മുതൽ മേയ് 3 വരെ നീണ്ടു നിൽക്കുന്ന മേള നഗരസഭ കൗൺസിലർ പി.ജി.രാജശേഖരൻ ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു.പ്രോജക്ട് ഓഫീസർ ഇ.നാസർ അദ്ധ്യക്ഷനായി. സാബു എബ്രഹാം, മേരിലിന്റ, ടി.കെ.സജിമോൻ, റോജൻ സാം എന്നിവർ പ്രസംഗിച്ചു.ഖാദി കോട്ടൺ ഷർട്ടിംഗുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, ഡബിൾ മുണ്ടുകൾ, മറ്റ് ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. തൊടുപുഴ മാതാ ഷോപ്പിീഗ് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യ സെന്ററിലും, കട്ടപ്പന പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെന്ററിലും മേള ഒരുക്കിയിട്ടുണ്ട്.