yard

കുമളി :തെക്കടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുമളി കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ യാർഡ് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. മുൻ എം.എൽ.എ ഇ.എസ് ബിജിമോളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 7245000 രൂപ മുടക്കി ആണ് കുമളി കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ യാർഡ് കോൺക്രീറ്റ് ചെയ്തു നവീകരിക്കുന്നതെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.