iduki

ഇടുക്കി : ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സുഭാഷ് ചന്ദബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് ഉദ്ഘാടനം ചെയ്യതു. ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ . ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.സാജൻഎന്നിവർ സംസാരിച്ചു. നിഷ മോൾ പി.എസ് രക്ഷതസാക്ഷി പ്രമേയവും , ജോൺസൺ പീറ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ ട്രഷറർ എൻ. അനീഷ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. മേഖലാ വൈസ്പ്രസിഡന്റ് . എൻ.കെ. സജൻ . സ്വാഗതവും . ദിപു സണ്ണി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായായി സജൻ .എൻ.കെ.(മേഖലാ പ്രസിഡന്റ് ) ദീപു സണ്ണി സുമിത മോൾ .സി.എസ്.( വൈസ് പ്രസിഡന്റുമാർ ) കെ. എ.രതീഷ് (സെക്രട്ടറി) . പ്രകാശ്.കെ.ബി. ജോൺസൺ പീറ്റർ ( ജോയിന്റ് സെക്രട്ടറിമാർ) പി.എൻ.സജി(ട്രഷറർ )എന്നിവരെ തിരഞ്ഞടുത്തു.