frustr

തൊടുപുഴ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 52 കാരൻ പൊലീസിന്റെ പിടിയിലായത്. മടക്കത്താനം ഓലിയാംകുന്നേൽ കുഞ്ഞുമോൻ ജോണിനെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കുഞ്ഞുമോൻ ഇവരുടെ വീട്ടിൽ എത്തി പരിചയപ്പെട്ടതിനു ശേഷം മൂന്നു വർഷമായി ഫോണിലൂടെ 16കാരിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ പലതവണ പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.

കഴിഞ്ഞ ദിവസം പെൺകുട്ടി ഫോണിൽ കുഞ്ഞുമോനെ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത്. തുടർന്നാണ് കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോക്‌സോ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.