കാവന: മേമടങ്ങ് പെരുമാങ്കാവിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 15 വരെ നടക്കും. ഇന്ന് വൈകുന്നേരം 6.30 ന് മാഹാത്മ്യപ്രഭാഷണം.രാധാശ്രീ ദാസ് പ്രേംകേശവ്, ഇരിങ്ങാടപ്പിള്ളി പത്മനാഭൻ നമ്പൂതിരി, വേണാട് രാമൻ നമ്പൂതിരി ,കാലടി ശങ്കരനാരായണൻ നമ്പൂതിരി എന്നിവരാണ് ആചാര്യന്മാർ. 12 ന് ശ്രീകൃഷ്ണാവതാരം, 13 ന് രുക്മിണീ സ്വയംവരം എന്നിവ ആഘോഷിക്കും. 15 ന് 12.30 ന് ഭാഗവതസമർപ്പണം.