തൊടുപുഴ: കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുവിളക്ക് മഹോത്സവം നാളെ കൊടിയേറി 16 ന് ആറാട്ടോടു കൂടി സമാപിക്കും.
ഒന്നാം ഉത്സവ ദിനമായ നാളെ വൈകിട്ട് വിശേഷാൽ ചുറ്റുവിളക്ക് ദീപാരാധനക്ക് ശേഷം 8മണിക്ക് ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകർമികാത്വത്തിൽ തൃക്കൊടിയേറ്റ് ചടങ്ങ് നടത്തും.
തുടർന്നുള്ള ഉത്സവദിവസങ്ങളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ എതൃത്ത പൂജ, പന്തീരടി പൂജ, കലശാഭിഷേകങ്ങൾ ശ്രീഭൂതബലി, വൈകുന്നേരങ്ങളിൽ പഞ്ചവാദിത്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെയുള്ള കാഴ്ചശ്രീബലി ,വിശേഷാൽ ചുറ്റുവിളക്ക് ദീപാരാധന, ശ്രീഭൂതബലി, കൊടിപുറത്തു വിളക്ക് എന്നിവ നടത്തും.14ന് വൈകിട്ട് 7.30ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള.
7ാം ഉത്സവംദിനമായ വിഷുദിനത്തിൽ രാവിലെ 5 നു വിഷുക്കണി ദർശനം, 9 ന് ഉത്സവബലി, 11 മണി മുതൽ ഉത്സവ ബലിദർശനവും തുടർന്ന് വിഷുസദ്യ .വൈകിട്ട് 7.30ന് സോപാന സംഗീതം, നൃതൃനൃത്തങ്ങൾ നടനമോഹനം 2022 .രാത്രി 9 ന് പള്ളിവേട്ട. ക്ഷേത്രത്തിൽ നിന്നും കോലാനി കവലയിലേക്ക് എഴുന്നള്ളത്ത്. 40 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം , എതിരേൽപ്പ് ദീപക്കാഴ്ച, നാദസ്വരം എന്നിവയും നടത്തും. 16 ന് വൈകിട്ട് 5 ന് ആറാട്ട്.
പത്രസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് എസ്.ഭാസ്‌കരൻ നായർ ,സെക്രട്ടറി കെ. എസ്. ഹരികൃഷ്ണൻ കിഴക്കനാട്ട് , ഉത്സവക്കമ്മറ്റി കൺവീനർ ശ്യാംകുമാർ പനയച്ചാലിൽ, അജി .ആർ,അരവിന്ദൻ അഞ്ചപ്രയിൽ , ഹരിശാന്ത് കാട്ടാംമ്പിള്ളിൽ ,ദിനു ആർ , ശ്രീജിത്ത് മുല്ലശ്ശേരിൽ, ജലജ ശശി,അനിത ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.