പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം കേന്ദ്രത്തിലെ അന്തേവാസികൾക്ക് പഠനോപകരണ വിതരണവും ബോധ വത്ക്കരണക്ലാസും നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. . നിലവിൽ വണ്ടിപ്പെരിയാർ യു പി സ്‌കൂളിന്റെ മുകളിലുള്ള കെട്ടിടത്തിലാണ് ഓട്ടിസം കേന്ദ്രം പ്രവർത്തിക്കുന്നത് ഇവിടെ കുട്ടികൾ എത്തി മടങ്ങുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകൾക്കിടയാക്കിയിരുന്നു.ഇതിന് പരിഹാരം കണ്ടെത്താനായി വണ്ടിപ്പെരിയാർ പഞ്ചായത്ത് കുടുംബശ്രീ ഓഫീസിന് സമീപത്തുളള കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ പ്രധമാദ്ധ്യാപകൻ എസ്. ടി. രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പീരുമേട് ബിപിസി ഇ അനീഷ് തങ്കപ്പൻ ,ദിനേഷ് എന്നിവർ പങ്കെടുത്തു