വണ്ണപ്പുറം : ജലജീവൻ മിഷന്റെ നേതൃത്വത്തിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സമിതി അംഗങ്ങൾക്കും സാമൂഹ്യ പ്രവർത്തകർക്കുമുള്ള ഏകദിന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രാജീവ് ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായ ഗാന്ധിജി സ്റ്റഡി സെന്റർ പ്രൊജക്ട് ഓഫീസർ ഫെസ്സി സണ്ണി സ്വാഗതം പറഞ്ഞു. . ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യ കാര്യദർശി ഡോ.ജോസ് പോൾ, വാട്ടർ അതോറിറ്റി എ.ഇ. അജീഷ്, ജെയിംസ് എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജഗദമ്മ നന്ദി പറഞ്ഞു.