village
കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ അങ്കണത്തിൽ ശലഭോദ്യാനം ബി.ഒ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ അങ്കണത്തിൽ പുതിയൊരു ശലഭോദ്യാനം നിർമ്മിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്‌കൂളിന് ഒരു ശലഭോദ്യാനം എന്ന ആശയം മുന്നോട്ട്‌വെച്ചത്. പ്രഭാഷകനും എഴുത്തുകാരനും അദ്ധ്യാപകനുമായ ബി.ഒ. സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
നൂറിൽപ്പരം വിവിധ റോസാചെടികളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചത്. പൂർണ്ണമായും പ്രകൃതിയോടിണങ്ങിയുള്ള ഉദ്യാനത്തിന്റെ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികൾ തന്നെ നിർവ്വഹിക്കും.
പ്രകൃതിയെ കൂടുതൽ അടുത്തറിയുന്നതിനും പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള താത്പര്യം കുട്ടികളിൽ വളർത്താൻ ഈ ഉദ്യമത്തിന് കഴിയുമെന്ന് ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ സക്കറിയ ജേക്കബ് പറഞ്ഞു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ വി.ജെ. കെ. നായർ, യൂട്ടിലിറ്റി മാനേജർ വിനോദ് ഇ.എസ്., സ്‌കൂൾ ഡയറക്ടർമാരായ . അരവിന്ദ് മലയാറ്റിൽ, റാം മലയാറ്റിൽ എന്നിവർ ചടങ്ങിൽ സന്നിഹതരായിരുന്നു. തുടർന്ന് നടന്ന പൊതുചടങ്ങിൽ ബി.ഒ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി മോട്ടിവേഷൻ ക്ലാസ് നടത്തി.