തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ മൈലക്കൊമ്പ്, പൈങ്കുളം ഭാഗത്ത് തോടുകളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി . കഴിഞ്ഞ ദിവസം പൈങ്കുളത്ത് രാത്രി നാട്ടുകാർ കാവലിരുന്ന് ടാങ്കറിൽ മാലിന്യം തള്ളുന്നത് കണ്ടെത്തി വാഹനത്തെ പിന്തുടർന്നെങ്കിലും പിടി കൂടാനായില്ല എന്നാൽ മാലിന്യവുമായി വന്ന വാഹനത്തിന്റെ നമ്പർ സഹിതം ബെപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഒമ്പതാം വാർഡ് മെമ്പർ മായാ ദിനേശിന്റെ നേതൃത്ത്വത്തിൽ തൊടുപുഴ സി ഐ ക്ക് പരാതി നൽകി . മാലിന്യവുമായി വരുന്ന ലോറിക്ക് മുന്നേ രണ്ട് ബൈക്കുകളിലായി ഏജന്റുമാർ സ്ഥലം സന്ദർശിച്ച ശേഷമാണ് ലോറി എത്തുന്നത് ഇതിനാൽ നാട്ടുകാർ കാത്തുനിൽക്കുന്ന സ്ഥലത്ത് എത്താതെ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തിയാണ് മാലിന്യം തള്ളുന്നത് .