
തൊടുപുഴ: എല്ലാവർക്കും ഭവനം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണെന്നും ഭവന രഹിതരുടെ വേദന എല്ലാവരുടേയും വേദനയാണെന്നും പി.ജെ . ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയിൽ വീട് പണി പൂർത്തീകരിച്ചവർക്ക് .പി.ജെ ജോസഫ് എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാവലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു എൻ.കെ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്ലോറി. കെ. പൗലോസ്, മാർട്ടിൻ ജോസഫ്. ലാലി ജോയി ഭരണ സമിതിയംഗങ്ങളായ ബിന്ദു ഷാജി, സുനി സാബു, ജോബി പൊന്നാട്ട്, ജിജോ കഴിക്കിച്ചാലിൽ, എ. ജയൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയൻ, എക്സ്റ്റൻഷൻ ഓഫീസർ സാം ജോസ് എന്നിവർ പ്രസംഗിച്ചു.