തൊടുപുഴ : കാഡ്‌സ് ഗ്രീൻഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള നാടൻ ചക്കയുത്സവത്തോടനുബന്ധിച്ച് മികച്ച പത്ത് പ്ലാവുകൾ തൈ ഉത്പ്പാദനത്തിനായി തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പ്ലാവിൽ നിന്നും തൈകൾ കാഡസിന്റെ മേൽനോട്ടത്തിൽ ഉല്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യും . നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്ന ഗുണമേന്മയുള്ള പ്ലാവിനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന കർഷകർ 3 മുതൽ 5 വരെ വിളഞ്ഞ ചക്കകൾ ഏപ്രിൽ 20 ന് ഗ്രീൻഫെസ്രറ് നഗറിൽ എത്തിക്കണം . ചക്കകൾക്ക് കിലോഗ്രാമിന് 20 രൂപ പ്രകാരം വില നൽകും . ഒരു ചക്ക വിധി കർത്താക്കൾക്ക് മൂല്യനിർണയത്തിനായി നൽകും . കൂടാതെ 10 വരെ സ്ഥാനങ്ങളിലെത്തുന്നവരുടെ പ്ലാവുകൾ കരാർ അടിസ്ഥാനത്തിൽ തൈകൾ ഉത്പ്പാദിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കുകയും ഉൽപ്പാദിപ്പിക്കുന്ന തൈകൾക്ക് റോയൽറ്റി നൽകുകയും ചെയ്യും. ബഡ് പ്ലാവുകൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കാഡ്‌സ് വില്ലേജ് സ്‌ക്വയർ ഓഫീസിലോ 9447247906 , 9847413168 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.