തൊടുപുഴ: കേന്ദ്ര സർക്കാർ പദ്ധതിയായ നശാമുക്ത് ഭരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വവത്തിൽ ഡയറ്റ് ലാബ് യു പി സ്കൂളിൽ 'പുകയില നിരോധിത സ്ഥാപനം' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എശശീന്ദ്രവ്യാസ് , ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. ജെ .ബിനോയ് , ഡയറ്റ് പ്രിൻസിപ്പാൾ ഡോ: എം കെ ലോഹിദാസൻ, ക്രിസ് ജോസ്, നശാ മുക്ത് ഭരത് അഭിയാൻ ജില്ലാ കോർഡിനേറ്റർ നിതിഷ് തങ്കപ്പൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്യോഗസ്ഥനായ ജോമോൻ എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ ആവശ്യാനുസരണം മറ്റ് സ്കൂളുകളിലും ബോർഡ് സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.