കുടയത്തൂർ: ശരംകുത്തി ശ്രീധർമ്മശാസ്താ ക്ഷേത്രഉത്സവം12 വരെ നടക്കും. ഇന്ന് രാവിലെ 7ന് തൃക്കൊടിയേറ്റ്, 7.15ന് ഉഷപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, നാളെ രാവിലെ 7.30 ന് അയ്യപ്പഭാഗവത പാരായണം, വൈകിട്ട് 7.30 ന് ഭജന, 8.30 ന് നൃത്തനൃത്യങ്ങൾ, മൂന്നാം ഉത്സവദിവസമായ 10 ന് രാവിലെ 6 ന് ഗണപതി ഹോമം, 6.30 ന് ശ്രീബലി എഴുന്നള്ളത്ത്. വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7 ന് കോള പ്ര ചക്കളത്തുകാവിൽ നിന്നും എഴുന്നള്ളത്ത്.10.30 ന് വിശേഷാൽ ദീപാരാധന.11.30 വിളക്കിനെഴുന്നള്ളിപ്പ്. നാലാം ഉത്സദിവസമായ 11 ന് രാവിലെ 6 ന് ഗണപതി ഹോമം, 9 ന് കലശപൂജ, 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന.അഞ്ചാം ഉത്സവദിവമായ 12 ന് രാവിലെ 7 ന് കൊടിയിറക്കൽ എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.