പീരുമേട് : പീരുമേട് താലൂക്ക് ആശു പത്രി എല്ലാ സൗകര്യങ്ങളോടും കൂടിയ ജനറൽ ആശുപത്രിയായി ഉയർത്തുമെന്ന് വാഴൂർ സോമൻ എം.എൽ.എ. പ്രഖ്യാപിച്ചു.പീരുമേട് മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുക ളെപ്പറ്റിയുള്ള പഞ്ചായത്ത് തല ജനകീയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് താലൂക്കിൽ എസ്റ്റേറ്റ് ആശുപത്രികൾ ചികിത്സാരംഗത്ത് ഒരു അവിഭാജ്യഘടകമായിരുന്നു പതിറ്റാണ്ടുകളായി തേയില ഏലത്തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ഈ എസ്റ്റേറ്റ് ആശുപത്രികൾ മെച്ചപ്പെട്ട ചികിത്സ സേവനങ്ങൾ നൽകിയിരുന്നു. പീരുമേട്ടിൽ98 എസ്റ്റേറ്റ് ആശുപത്രികൾ അടച്ചുപൂട്ടി. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വലിയ സേവനമാണ് ഇതോടെ നഷ്ട മായതെന്നും എം.എൽ എ പറഞ്ഞു. എല്ലാ സൗകര്യങ്ങളുമുള്ള മുങ്ക ലാർഎസ്റ്റേറ്റ് ആശുപത്രിയിൽബ60 ബഡ്ഡുകൾ
ഉണ്ടായിരുന്നു.ഈ ആശുപത്രിയും അടച്ചുപൂട്ടിയ ആശുപത്രിയിൽ പ്പെടും. മെച്ചട്ട സേവനങ്ങൾ ഉണ്ടാരുന്ന വുഡ് ലാൻസ് എസ്റ്റേറ്റ് ആശുപത്രി,
കോട്ടമല. വാഗമൺ. ഗ്രാമ്പി തുടങ്ങിയ ആശുപത്രികളും അടച്ചുപൂട്ടി. പീരുമേട് താലൂക്ക് ആശുപത്രിയിൽ എല്ലാവിധ സജീകരണങ്ങളും, ഡോക്ടർമാർ സ്റ്റാഫ്. മരുന്നുകൾ. മെച്ചപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. ആശുപത്രിയുടെ വികസനത്തിന്42 കോടി രൂപ എം.എൽ.എ അനുവദിച്ചിരുന്നു. പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.എസ്. സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജേക്കബ്.,എ. രാമൻ . മോളിസൺ. റ്റി.ജെ.മാത്യു. അഡ്വ.രൂപൻ. മനോഹരൻ. വിജു വി ചാക്കോ . സുനിൽ ജോസഫ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത സെക്രട്ടറി എസ്.എൽ. അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻനന്ദിയും പറഞ്ഞു.