bike

ചെറുതോണി :മുരിക്കാശേരിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ 2 പേരെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു . സ്വകാര്യ കമ്പനിയുടെ ഫീൽഡു സ്റ്റാഫുമാരായ ഹരിപ്പാട് ഇല്ലിക്കുളത്തിൽ ഷെറീഫ്(38) കോഴിക്കോട് സ്വദേശി ഗോകുൽ (35) എന്നിവർക്കാണ് പരിക്കേറ്റത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്കാണു സംഭവം ഇവർ സഞ്ചരിച്ച ബൈക്ക് മുരിക്കാശേരിയിൽ നിന്നും ചിന്നാറിലേക്ക് പോകുന്ന റോഡിൽ കൊടുംവളവിൽ നിയന്ത്രണം വിട്ട് പരസ്യ ബോർഡിന്റെ കമ്പിയിൽ തട്ടി യി ടിച്ചു നിന്നെങ്കിലും ബൈക്കിലുണ്ടായിരുന്ന രണ്ടു പേരും തെറിച്ചു കൊക്കയിൽ വീണു ഗോകുലിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു .