കുടയത്തൂർ: കോളപ്ര ഏഴാംമൈൽ ജങ്ഷനിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 7.15നാണ് അപകടം. ആർക്കും പരിക്കില്ല. മൂലമറ്റം ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസും തൊടുപുഴ ഭാഗത്തേക്ക് പോയ പിക്കപ്പ് ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട സമയം നല്ല മഴയുണ്ടായിരുന്നു. ഏഴാംമൈൽ വളവിൽ ബ്രേക്ക് ചെയ്ത ബസ് തെന്നി പിക്കപ്പ് ജീപ്പിൽ ഇടിക്കുകയായിരുന്നു.പിക്കപ്പ് ജീപ്പിൻ്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നു. മുട്ടം പൊലീസ് സ്ഥലത്തെത്തിയിരുന്നു.