mtm

മുട്ടം: ജലജീവൻ മിഷൻ പദ്ധതിയുടെ നേതൃത്വത്തിൽ മുട്ടം പഞ്ചായത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. ജനപ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ഷേർളി അഗസ്റ്റിൻ, ജോസ് ജോസഫ്, സൗമ്യ സാജിബിൻ, കുട്ടിയമ്മ മൈക്കിൾ, ടെസ്സി സതീഷ്, റെൻസി സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ഷീബാ കെ സാമുവൽ എന്നിവർ സംസാരിച്ചു.