മുട്ടം: കർണാടകയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ മുട്ടം സ്വദേശിയായ സുഹൃത്തിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് മുട്ടം പൊലീസിന്റെ സഹായത്തോടെ യുവാവിനെ മുട്ടം തുടങ്ങനാടുളള വീട്ടിൽ നിന്ന് പൊലീസ് പിടി കൂടിയത്. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയകേസിലുൾപ്പെട്ടആളുടെ ഫാൺകോളുകൾ മുട്ടം സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വന്നിരുന്നതായി കർണാടക പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷം കർണ്ണാടക പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. .